നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ക്കെതിരെ നിലമ്പൂരില്‍ യു.ഡി.എഫ് നടത്തിയ സമരജ്വാലയില്‍ അന്‍വറിനെ ട്രോളി മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്.
’35 വര്‍ഷം നിലമ്പൂര്‍ എം.എല്‍.എയായിരുന്ന തനിക്കെതിരെ സി.പി.എമ്മിന് ഇത്തരമൊരു സമരം നടത്താനായിട്ടില്ല. രണ്ടു വര്‍ഷം കൊണ്ട് തന്നെ ഇങ്ങനെയൊരു ജനകീയ സമരം വിജയപ്പിച്ചതിന് അന്‍വറിനെ സമ്മതിക്കണം’- ആര്യാടന്‍ പറഞ്ഞു.
അന്‍വറിനെതിരെ ഭൂമതട്ടിപ്പും നിയമലംഘനങ്ങളുടെ പരമ്പരകളും പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളാണ്. അന്‍വറിനെ അറിയുന്നവര്‍ക്ക് ഇതില്‍ പുതുമയില്ല. മുമ്പും അന്‍വര്‍ ഇങ്ങിനെയൊക്കെയായിരുന്നു. എം.എല്‍.എയായപ്പോള്‍ കുറച്ചുകൂടി വിപുലമായ രീതിയില്‍ നിയമലംഘനങ്ങളും ഭൂമിപിടിച്ചെടുക്കലും നടത്തുന്നുവെന്നു മാത്രം. ഏതായാലും ഇത് നിലമ്പൂരിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ആര്യാടന്‍ പറഞ്ഞു.
നടുവേദനക്ക് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിനു ശേഷം ആര്യാടന്‍ മുഹമ്മദ് പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു നിലമ്പൂരിലേത്.