തിരുവനന്തപുരം: എം എം മണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയത് എല്‍ ഡി എഫ് ഭരണകാലത്താണെന്നാണ് ആര്യാടന്‍ മുഹമ്മദ് തിരിച്ചടിച്ചത്.
താന്‍ അഴിമതി കാണിച്ചിട്ടുണ്ടെങ്കില്‍ കേസെടുത്ത് അന്വേഷിക്കണമെന്നും ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് എം എം മണിയുടെ കാലത്താണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
‘വൈദ്യുതി ക്ഷാമമുണ്ടായപ്പോള്‍ സ്വകാര്യമേഖലയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിലേക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ എത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുന്‍പ് കേന്ദ്രത്തിന്റെ പ്രത്യേക മാര്‍ഗനിര്‍ദേശമൊന്നും നിലനിന്നിരുന്നില്ല.
പിന്നെയും വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ കരാര്‍ അതേപടി മുന്നോട്ടുകൊണ്ടുപോയി. കരാറില്‍ അപാകതയുണ്ടായിരുന്നെങ്കില്‍ ഇടത് സര്‍ക്കാരിന് കരാര്‍ റദ്ദാക്കാമായിരുന്നു’. ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.