അസ്വാരസ്യങ്ങള്‍ക്കിടെ സിപിഐഎമ്മിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് ആര്യാടന്‍ ഷൗക്കത്ത്.

മലപ്പുറം: അസ്വാരസ്യങ്ങള്‍ക്കിടെ സിപിഐഎമ്മിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. അച്ചടക്ക സമിതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി എന്ന് കരുതുന്നു. മലപ്പുറം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ പരിഹാരമായില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

കോണ്‍?ഗ്രസ് വിടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. കെപിസിസിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് അങ്ങനെ പോകാന്‍ സാധിക്കില്ല. തനിക്ക് പറയാനുളള കാര്യങ്ങള്‍ തീര്‍ത്തു പറഞ്ഞു. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതില്‍ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരായതിന് ശേഷം ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം. നേതൃത്വം മലപ്പുറത്തെ പ്രധാന കോണ്‍?ഗ്രസ് നേതാക്കന്മാരെ കൂടി കേള്‍ക്കണമെന്നും ആര്യാടന്‍ ഷൗക്കത്ത് ആവശ്യപ്പെട്ടിരുന്നു. അനുവാദമില്ലാതെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയതിനെ തുടര്‍ന്ന് ആര്യാടന്‍ ഷൗക്കത്തിന് പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

പലസ്തീന്‍ ഐക്യാര്‍ഢ്യം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പലസ്തീന്‍ വിഷയത്തിലെ നിലപാടില്‍ മാറ്റമില്ല. പരമാവധി ഐക്യദാര്‍ഢ്യ പരിപാടികള്‍ നടത്തണം. കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിക്കേണ്ടത് നേതൃത്വമാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

Top