പട്ടാമ്പി സീറ്റില്‍ മത്സരിക്കാനില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: തെരഞ്ഞെടുപ്പില്‍ പട്ടാമ്പി സീറ്റിലേക്ക് മത്സരിക്കാനില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് ഷൗക്കത്ത് പറഞ്ഞു.

‘പട്ടാമ്പിയില്‍ അവിടെ നിന്നുള്ള നേതാക്കള്‍ സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ അവരെ അവഗണിച്ച് താന്‍ സ്ഥാനാര്‍ഥിയാകുന്നത് ശരിയല്ല. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിലമ്പൂര്‍ ലഭിച്ചാല്‍ മത്സരിക്കും. പട്ടാമ്പിയിലേക്ക് ഇല്ല എന്ന കാര്യം ഉറപ്പാണ്’ഷൗക്കത്ത് പ്രതികരിച്ചു.

അതേസമയം നിലമ്പൂര്‍ തരികയാണെങ്കില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലമ്പൂരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്ന ഷൗക്കത്തിന് പട്ടാമ്പി സീറ്റ് നല്‍കി സമവായത്തിലെത്തിക്കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. നിലമ്പൂരില്‍ മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി.പി.പ്രകാശിനെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. നിലമ്പൂരടക്കം ഏഴ് സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്.

 

Top