ഉത്തർപ്രദേശിൽ പാക്കിസ്ഥാൻ പൗരൻ പഞ്ചായത്ത്‌ പ്രസിഡന്റ് ആയി, വിഷയം വിവാദത്തിൽ

ഖ്‌നൗ: ഉത്തര്‍പ്രദേശിലെ എറ്റാവില്‍ പാക് പൗര പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റത് അന്വേഷിക്കുമെന്ന് അധികൃതര്‍. പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് 65കാരിയായ പാക് വനിതയെ സ്ഥാനത്തുനിന്ന് നീക്കി. ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്ത് ദീര്‍ഘ കാല വിസയില്‍ താമസിക്കുകയാണ് ഇവർ.

ജലേസര്‍ ഗ്രാമ പഞ്ചായത്തിലാണ് ബാനോ ബീഗം എന്ന യുവതിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇന്ത്യന്‍ പൗരയല്ലാത്ത ഇവര്‍ എങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പഞ്ചായത്ത് അംഗവും പ്രസിഡന്റുമായി എന്ന് അന്വേഷിക്കാന്‍ മജിസ്‌ട്രേറ്റ് സുഖ്‌ലാല്‍ ഭാരതി ഉത്തരവിട്ടു.

Top