ഫൊട്ടോഗ്രാഫര്‍ “ഗൂഗിള്‍ ക്ലിപ്‌സ്” ; ഇനി ഫോട്ടോയെടുക്കാം “സ്മാര്‍ട്ടായി”

ഫോട്ടോ എടുക്കുന്നതും വിഡിയോ റെക്കോഡു ചെയ്യുന്നതും സമൂഹത്തിനു ഹരമായിരിക്കുകയാണ്.

എന്തെങ്കിലും പ്രോഗ്രാം നടന്നാല്‍ ഫൊട്ടോഗ്രാഫര്‍മാര്‍ പറയുന്ന രീതിയില്‍ അഭിനയം കാഴ്ചവക്കേണ്ടി വരുന്നതും സ്വാഭാവികമായിരിക്കുന്നു.

ഇതിനു പരിഹാരമായി സ്മാര്‍ട്ടായി പുതിയ ആശയം കൊണ്ടുവന്നിരിക്കുകയാണ് ഗൂഗിള്‍.’ഗൂഗിള്‍ ക്ലിപ്‌സ്’ എന്ന സ്മാര്‍ട്ട് ക്യാമറയാണ് ഇത്തവണ ഗൂഗിള്‍ അവതരിപ്പിക്കുന്നത്.

കൃത്രിമ ബുദ്ധിയുടെ ശാക്തീകരണമാണ് ഗൂഗിള്‍ ക്ലിപ്‌സ് ക്യാമറയുടെ പ്രത്യേകത. 2ഇഞ്ച് ചതുരത്തിലുള്ള ക്യാമറുടെ നിര്‍മാണത്തില്‍ കമ്പനിയുടെ എന്‍ജിനീയര്‍മാര്‍ ധാരാളം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

249 ഡോളര്‍ വിലയുള്ള ക്യാമറയ്ക്ക് 12 മെഗാപിക്‌സല്‍ സെന്‍സര്‍,130 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ എന്നിവയുള്ള ക്യാമറ എടുക്കുന്ന ചിത്രങ്ങളുടെയും വിഡിയോയുടെയും ക്വാളിറ്റി ബൂസ്റ്റു ചെയ്യുന്നു.

എന്നാല്‍ പിക്‌സല്‍ 2 ഫോണുകളുടെ ഫോട്ടോ മികവ് ഗൂഗിള്‍ ക്ലിപ്‌സിനില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ഉപയോഗിക്കാന്‍ ചിത്രങ്ങളെടുക്കാന്‍ ഗൂഗിള്‍ ക്ലിപ്‌സിനാകും.

ചിത്രങ്ങള്‍ എടുത്തയുടന്‍ ആന്‍ഡ്രോയിഡിലും ഐഓഎസിലുമുള്ള ഗൂഗിള്‍ ക്ലിപ്‌സ് ആപ്പിലേക്ക് എത്തും. ആവശ്യമെങ്കില്‍ ഡിലീറ്റു ചെയ്യുകയോ ഹൈ റെസലൂഷനില്‍ സേവ്‌ ചെയ്യുകയോ ചെയ്യാം.

കൂടാതെ ഗ്യാലറി ആപ് ഉപയോഗിച്ചോ ഈ ഫോട്ടോ അല്ലെങ്കില്‍ വിഡിയോ കാണുകയും ചെയ്യാം. ക്യാമറ പ്രവര്‍ത്തിക്കുമ്പോള്‍ ക്യാമറ പ്രകാശിക്കും.

മുഖങ്ങളെ വേഗം പഠിച്ചെടുക്കാന്‍ ക്യാമറയ്ക്കാകുമെന്നും മെഷീന്‍ ലേണിങ് ഉപകരണത്തിനുള്ളില്‍ മാത്രമാണ് നടക്കുന്നതെന്നും ഗൂഗിള്‍ പറയുന്നു.

പിക്‌സല്‍ ഫോണുകള്‍ക്കൊപ്പവും സാംസങ് ഗ്യാലക്‌സി ട7/ട8 മോഡലുകള്‍ക്കൊപ്പവും ഐഫോണ്‍ 6 മുതലുള്ളവയുമായും ബന്ധിപ്പിക്കാം.

സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാവുന്ന ക്യാമറക്ക് ഷട്ടര്‍ റിലീസ് ബട്ടണ്‍ ഉണ്ട്.സാധാരണ ക്യാമറയായി മാത്രമല്ല ബുദ്ധിയുള്ള ഫോട്ടോഗ്രാഫറായാണ് ഗൂഗിള്‍ ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്.

Top