ഇംഫാല്‍: രാഷ്ട്രീയത്തില്‍ സജീവമാകാനും മണിപ്പൂരിലെ മുഖ്യമന്ത്രിയാകാനുമാണ് ആഗ്രഹമെന്ന് ഇറോം ശര്‍മിള.
സായുധസേന പ്രത്യേക അധികാര നിയമം(അഫ്‌സപ) റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് 16 വര്‍ഷമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രാഷ്ട്രീയത്തെക്കുറിച്ച് കൂടുതല്‍ അറിവില്ലെങ്കിലും ജനങ്ങളെ സഹായിക്കാനാണ് മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നതെന്ന് ഇറോം ശര്‍മിള പറഞ്ഞു.
തന്റെ രാഷ്ട്രീയ പ്രവേശത്തെ ചില ഗ്രൂപ്പുകള്‍ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയല്ല.മണിപ്പൂരിന്റെ ഉരുക്കുവനിതയെന്ന പേര് നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും വികാര നിര്‍ഭരയായി ഇറോം ശര്‍മിള പറഞ്ഞു.