ലണ്ടന്‍: യൂറോപ്യന്‍ യൂണിയനിൽ നിന്ന് പുറത്തുപോകുന്നതോടെ നിറം മാറാനൊരുങ്ങി ബ്രിട്ടീഷ് പാസ്‌പോര്‍ട്ട്.
കടും ചുവപ്പും കാപ്പി നിറവും ചേര്‍ന്ന നിലവിലെ പാസ്‌പോര്‍ട്ടിന്റെ നിറം നീലയാക്കി മാറ്റുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ബ്രണ്ടന്‍ ലൂയി അറിയിച്ചു.
2019 ഒക്ടോബര്‍ മുതല്‍ നല്‍കപ്പെടുന്ന പാസ്‌പോര്‍ട്ട് നീല നിറത്തിലുള്ളതായിരിക്കും.
സമ്പൂര്‍ണമായ സുരക്ഷാ മുന്‍കരുതലുകളോടെയായിരിക്കും പുതിയ പാസ്‌പോര്‍ട്ട് പുറത്തിറക്കുക.