സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമല്‍’ കാണാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകയും നിര്‍മ്മാതാവുമായ കിരണ്‍ റാവു. തന്റെ അഭിരുചിക്ക് അനുസരിച്ചുള്ള ചിത്രമല്ലാത്തതിനാല്‍ ആണ് അനിമല്‍ ഇത്രയും നാളും കാണാതിരുന്നത്. എന്നാല്‍ ചിത്രത്തെ ഇത്രയേറെ പ്രേക്ഷകര്‍ ഏറ്റെടുത്ത സ്ഥിതിക്ക് ചിത്രം എന്തായാലും കാണണം എന്ന് കിരണ്‍ റാവു പറഞ്ഞു.
കിരണ്‍ റാവുവിന്റെ ‘ലപത ലേഡീസ്’ എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ‘നിരൂപകരും പ്രേക്ഷകരും ഒരു സിനിമ ഇഷ്ടപ്പെടുന്നത് അപൂര്‍വമാണ്. വിമര്‍ശകര്‍ക്ക് പോലും ‘ലപത ലേഡീസ്’ ഇഷ്ടപ്പെട്ടു. പ്രേക്ഷകര്‍ ഒരു സിനിമ ഇഷ്ടപ്പെടുമ്പോള്‍ പലപ്പോഴും നിരൂപകര്‍ ആ ചിത്രത്തെ സ്വീകരിക്കണമെന്നില്ല. ഇക്കാലത്ത് ആക്ഷന്‍-പാക്ക്, വിഎഫ്എക്‌സ്-ഹെവി ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നു. ‘അനിമല്‍’ പോലുള്ള സിനിമകള്‍. എന്റെ അഭിരുചിക്ക് അനുസരിച്ചുള്ള ചിത്രമല്ലാത്തതിനാല്‍ ആണ് അനിമല്‍ ഇതുവരെ കാണാതിരുന്നത്. എന്നാല്‍ ചിത്രത്തെ ഇത്രയേറെ പ്രേക്ഷകര്‍ ഏറ്റെടുത്ത സ്ഥിതിക്ക് ചിത്രം എന്തായാലും കാണണം, അത് ആവശ്യമാണ്. സന്ദീപ് റെഡ്ഡി വംഗയുടെ ക്രാഫ്റ്റ് വളരെ മികച്ചതാണെന്ന് കേട്ടിട്ടുണ്ട്. രണ്‍ബീര്‍ ഒരു നല്ല നടന്‍ കൂടിയാണ്. ചിത്രം എനിക്ക് വളരെ വ്യത്യസ്തമായ അനുഭവം ആയിരിക്കും’ എന്നാണ് കിരണ്‍ റാവുവിന്റെ വാക്കുകള്‍.
ആമീര്‍ഖാന്‍ ആണ് കിരണ്‍ റാവുവിന്റെ പുതിയ ചിത്രം ലപത ലേഡീസ് നിര്‍മിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും ഇരുവരും നല്ല സൗഹൃദത്തിലാണ്. കിരണ്‍ റാവുവിന്റെ രണ്ടാമത്തെ സംവിധാനമാണ് ലപത ലേഡീസ്. ‘ധോബി ഘട്ട്’ എന്ന ആദ്യ ചിത്രത്തിന് ശേഷം 12 വര്‍ഷത്തെ ഇടവേള എടുത്താണ് കിരണ്‍ വീണ്ടും സംവിധാനത്തിലേക്കെത്തുന്നത് എന്ന സവിശേഷതയും ലപത ലേഡീസിനുണ്ട്.