പാക്കിസ്ഥാനുള്ള സൈനിക സഹായം മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് യുഎസ്

donald

വാഷിംഗ്ടണ്‍: പാക്കിസ്ഥാനുള്ള സൈനിക സഹായം പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്നും മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും യുഎസ് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറി സ്റ്റീവ് ഗോള്‍ഡ്‌സ്റ്റെയ്ന്‍.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാനുമായി കൈകോര്‍ക്കാന്‍ മുന്‍ധാരണകളില്ലാതെ യുഎസ് തയാറാണെന്നും പാക്കിസ്ഥാനുമായി ഭാവിയിലും സഹകരണമാണ് ആഗ്രഹിക്കുന്നതെന്നും ഗോള്‍ഡ്‌സ്റ്റെയ്ന്‍ വ്യക്തമാക്കി.

ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിനു പിന്നാലെ 115 കോടി ഡോളറിന്റെ (ഏകദേശം 7,290 കോടി രൂപ) സൈനികസഹായവും ആയുധങ്ങള്‍ നല്‍കുന്ന നടപടികളും അമേരിക്ക മരവിപ്പിച്ചിരുന്നു.

പാക്കിസ്ഥാനുള്ള സൈനിക സഹായം നിര്‍ത്തിവയ്ക്കാന്‍ ട്രംപ് നേരത്തേ നിര്‍ദേശിച്ചിരുന്നു. 15 വര്‍ഷമായി 3300 കോടി ഡോളറിന്റെ സൈനിക സാന്പത്തികസഹായം കൈപ്പറ്റിയ പാക്കിസ്ഥാന്‍ വഞ്ചനയും കാപട്യവുമല്ലാതെ ഒന്നും നല്കിയിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് പുതുവത്സര ദിനത്തില്‍ ട്വീറ്റ് ചെയ്തിരുന്നു.

Top