ന്യൂഡല്‍ഹി: മുസ്ലീങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ശക്തിപെടുമെന്ന് ആള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ് ലിമിന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. അധികാരത്തില്‍ വരുന്നതിനായി മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും ഉവൈസി ആഹ്വാനം ചെയ്തു. മതേതരത്വം നില നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവകാശങ്ങള്‍ക്കായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയുടെ ഭരണത്തില്‍ ഇവിടെ ആര്‍ക്കും ജീവന് സുരക്ഷയില്ല. ഉത്തര്‍പ്രദേശില്‍ സമീപകാലത്ത് നടന്ന സംഭവങ്ങളെ അധികരിച്ച് തെലുങ്കാനയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉവൈസി. ഉത്തര്‍പ്രദേശില്‍ പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശില്‍ പശു കടത്താരോപിച്ച് ജനക്കൂട്ടം ഒരാളെ മര്‍ദ്ദിച്ചു കൊന്നിരുന്നു.