മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികളിൽ നാളെ വിധി

കൊച്ചി: മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസിനെതിരായ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെയും കിഫ് ബിയുടെയും ഹർജികളിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് വിധി പറയുന്നത്. ഇഡി സമൻസുകൾ റദ്ദാക്കണമെന്നാണ് ഹർജികളിലെ ആവശ്യം.

താൻ ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇ ഡി കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് ഹർജിയിൽ ചൂണ്ടികാട്ടിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചതെന്നാണ് കിഫ്ബിയുടെ വാദം. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും റിസർവ് ബാങ്കിനാണെന്നും കിഫ്ബി വാദിച്ചു.

സംശയകരമായ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് സമൻസ് അയച്ചതെന്നും സംശയമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ അധികാരം ഉണ്ടെന്നു ഇ ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Top