കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറിക്ക് കാരണം അസറ്റലിന്‍ വാതകചോര്‍ച്ച

Kochi Shipyard

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറിക്ക് കാരണം ഗ്യാസ് കട്ടറില്‍ നിന്നും തലേ ദിവസം ചോര്‍ന്ന അസറ്റലിന്‍ വാതകം. ഫോറന്‍സിക് പരിശോധനയില്‍ വാതകചോര്‍ച്ച സ്ഥിരീകരിച്ചു.

കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറിക്ക് കാരണം വാതക ചോര്‍ച്ചയാണെന്ന് കൊച്ചി ഷിപ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ് നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് വാതകത്തിന്റെ ഗന്ധമുണ്ടായി. ജോലി നടന്നിരുന്നത് ടാങ്കിന്റെ ഉള്ളിലാണ്. ടാങ്കിന്റെ ഒരു ഭാഗത്ത് വാതകം നിറഞ്ഞിരുന്നു.

അപകടത്തില്‍ പത്തനംതിട്ട സ്വദേശി ഗെവിന്‍ റെജി, വൈപ്പിന്‍ സ്വദേശി എം.എം.റംഷാദ്, തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സി.എസ്.ഉണ്ണികൃഷ്ണന്‍, എരൂര്‍ സ്വദേശി എം.വി.കണ്ണന്‍, തേവര സ്വദേശിയായ കെ.ബി.ജയന്‍ എന്നിവരാണു മരിച്ചത്. അഭിലാഷ്, സച്ചു, ജയ്‌സണ്‍,ശ്രീരൂപ്, ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ഇവരില്‍ ശ്രീരൂപിന്റെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ തീവ്രപരിചരണവിഭാഗത്തിലാണ്.

Top