ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിവാദസന്യാസി ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവുശിക്ഷ. ആശാറാമിന്റെ സഹായികളായ രണ്ടുപേര്‍ക്ക് 20 വര്‍ഷം തടവുശിക്ഷയും വിധിച്ചു. മൂന്ന് പ്രതികളും ഒരു ലക്ഷം രൂപ പിഴയടക്കണം. ജോധ്പൂരിലെ പ്രത്യേക വിചാരണക്കോടതിയാണ് ശ്ിക്ഷ വിധിച്ചത്.
പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. 2013 ഓഗസ്റ്റ് 20നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. മധ്യപ്രദേശിലുള്ള ആശാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുന്നതിനിടെ, 2013 ഓഗസ്റ്റ് 15ന് ജോധ്പൂരിലെ ആശ്രമത്തിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.
കേസില്‍ 10 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴു പേര്‍ക്കുനേരെ ആക്രമണം ഉണ്ടാകുകയും മൂന്നു പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സാക്ഷികളെ വധിക്കാന്‍ അനുയായികള്‍ വാടകക്കൊലയാളിയെ നിയോഗിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. പോക്‌സോ കേസില്‍ അറസ്റ്റിലായ ആശാറാം 2013 ഓഗസ്റ്റ് 31 മുതല്‍ ജയില്‍ കഴിയുകയാണ്.