ബീഹാർ: ലൈംഗീക അതിക്രമങ്ങൾക്ക് എതിരെ തങ്ങളുടെ പ്രതിഷേധം അറിയിച്ച സ്‌കൂൾ വിദ്യാർഥിനികൾക്ക് നേരെ അക്രമം അഴിച്ചു വിട്ടു ജനങ്ങൾ. ബിഹാറിലെ ഒരു സർക്കാർ ബോർഡിങ് സ്‌കൂളിലാണ് സംഭവം അരങ്ങേറുന്നത്.
രാജ്യത്ത് അരങ്ങേറിയ പീഡന പരമ്പരകളുടെ അടിസ്ഥാനത്തിൽ തങ്ങളുടെ ശബ്ദം ഉയർത്തിയ 12-നും 16-നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിനികളെ ഒരു കൂട്ടം ആളുകൾ വടികൾ കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. ആ പ്രദേശത്തുള്ള ഒരു കൂട്ടം ആൺകുട്ടികളും അവരുടെ അമ്മമാരും ബന്ധുക്കളും ഒക്കെ ചേർന്നാണ് ഈ പെൺകുട്ടികളെ ഉപദ്രവിച്ചതെന്ന് പോലീസ് രേഖപ്പെടുത്തി. 34 പെൺകുട്ടികളെയാണ് ഇത്തരത്തിൽ ശാരീരിക പീഡനത്തിന് ഇരകളായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
പെൺകുട്ടികൾക്ക് വലിയ പരിക്കുകൾ ഏൽക്കാത്തതിനാൽ ഒരു ആഴ്ച കൊണ്ട് ആശുപത്രി വിടാൻ കഴിയും എന്നാണ് പോലീസ് അധികൃതർ പറയുന്നത്. പട്നയിൽ നിന്നും ഏതാണ്ട് 300 കിലോമീറ്റർ മാറി, ദർപ്പഖ എന്ന ഗ്രാമത്തിലെ ഒരു പാടത്ത് വയ്ച്ചാണ് പെൺകുട്ടികൾക്ക് നേരെ ആക്രമണം ഉണ്ടാവുന്നത്. ഇരുപതോളം ആളുകൾ ചേർന്ന്, വാദി ഉപയോഗിച്ച് പെൺകുട്ടികളെ പൊതിരെ അടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന്, നാല് സ്ത്രീകളെ അടക്കം 10 പേരെ പോലിസ് അറസ്റ്റ് ചെയ്തതായി സൗപലിന്റെ പോലീസ് മേധാവി ആയ മൃത്യുഞ്ചയ കുമാർ ചൗധരി രേഖപ്പെടുത്തി. അക്രമം ഉണ്ടായത് ശനിയാഴ്ചയാണെങ്കിലും പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുന്നത് തിങ്കളാഴ്ചയാണ്.
അതിക്രമങ്ങൾ നടക്കാൻ സാധ്യതയുള്ള ലോകത്തെ തന്നെ ഏറ്റവും അപകടം പിടിച്ച രാജ്യമാണ് ഇന്ത്യ എന്നാണ് തോംസൺ റോയിറ്റർസ് ഫൌണ്ടേഷൻ സർവ്വേയിൽ പറയുന്നത്. ജൂൺ മാസത്തിൽ 550 വിദഗ്ദർ ചേർന്ന് നടത്തിയ സർവ്വേയുടെ റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.