അഗസ്റ്റ വെസ്റ്റ്‌ലന്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മിഷേലിനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനുള്ള അപേക്ഷ സിബിഐ ഇന്ന് പട്യാല കോടതിയില്‍ സമര്‍പ്പിക്കും. മിഷേലിനെ കോടതിയില്‍ ഹാജരാക്കുമെന്നും സിബിെഎ വൃത്തങ്ങള്‍ അറിയിച്ചു.
ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ച കോഴപ്പണം ഷെല്‍ കമ്പനികള്‍ വഴി വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചതായി മിഷേലിന്റെ ഇന്ത്യന്‍ സഹായി സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണ് എന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും.
യുപിഎ ഭരണകാലത്തെ വമ്പന്‍ അഴിമതി ആരോപണങ്ങളിലൊന്നാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതി. വിവിഐപികള്‍ക്കു സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ 450 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്.