പെര്‍ത്ത്: ആഷസ് മൂന്നാം ടെസ്റ്റില്‍ അപ്രതീക്ഷിത പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിന് തോല്‍വി ഒഴിവാക്കാം.
നാലാം ദിനം മത്സരത്തില്‍ ഓസ്‌ട്രേലിയ മികച്ച ആധിപത്യമാണ് നിലനിര്‍ത്തുന്നത്.
ഒന്നാം ഇന്നിങ്‌സില്‍ 259 റണ്‍സിന്റെ ലീഡ് നേടി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് തകര്‍ച്ച നേരിടുകയാണ്.
മഴമൂലം മത്സരം തടസപ്പെടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
ആദ്യ ഇന്നിങ്‌സില്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ സെഞ്ചുറി പ്രകടനവുമായി ടീമിനെ നയിച്ച മലാനും ബരിസ്‌റ്റോയുമാണ് ക്രീസിലുള്ളത്. ഓസീസിനെക്കാള്‍ 127 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട്.
നേരത്തെ നാല് വിക്കറ്റ് നഷ്ടത്തില്‍ 549 റണ്‍സ് എന്ന നിലയില്‍ നാലാംദിനം ബാറ്റിങ്ങ് ആരംഭിച്ച ഓസീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 662 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഇരട്ട സെഞ്ച്വറി കുറിച്ച ക്യാപ്റ്റന്‍ സ്മിത്തും, കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ മിച്ചര്‍ മാര്‍ഷുമാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.
ഓസീസിനായി ഹാസല്‍വുഡ് രണ്ടും സ്റ്റാര്‍ക്കും ലയണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.