ആഷിക്ക് അബു ചിത്രം വൈറസ് കോടതി സ്റ്റേ ചെയ്തു. എറണാകുളം സെഷന്‍സ് കോടതിയാണ് സിനിമ സ്റ്റേ ചെയ്തത്. തന്റെ കഥ മോഷ്ടിച്ചു എന്നാരോപിച്ചു സംവിധായകന് ഉദയ കുമാര്‍ നല്കിയ ഹര്‍ജിയിലാണ് സ്റ്റേ.
നിപ വൈറസ് ബാധ ബാധിച്ചിരുന്ന സമയത്തെ അനുഭവങ്ങള്‍ ആണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുമ്പോള്‍ ആയിരുന്നു അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചു കൊണ്ടുള്ള ഈ സ്റ്റേ. വിഷു റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു പ്രഖ്യാപനം.
ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്, ടോവിനോ, രേവതി, റഹ്മാന്, ഇന്ദ്രജിത്, പാര്‍വതി തിരുവോരത്ത്, റിമ കല്ലങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്, പൂര്‍ണിമ ഇന്ദ്രജിത്, രമ്യ നമ്പീശന് തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.