ഇനി ആരോടാണ് ആ പെണ്‍കുട്ടികള്‍ പരാതി പറയേണ്ടത്; തുറന്നടിച്ച് ആഷിഖ് അബു

ashique abu

മ്മ താരസംഘടയ്ക്കിടയിലെ വിവാദങ്ങള്‍ മുറുകുമ്പോള്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. ‘2002 മുതല്‍ മലയാള സിനിമയിലും തെന്നിന്ത്യന്‍ സിനിമകളിലും സജീവമായി പ്രവര്‍ത്തിച്ച ഒരു പ്രശസ്തയായ പെണ്‍കുട്ടിയെ, നടുറോഡില്‍ ആക്രമിക്കാനുള്ള ധൈര്യം കിട്ടുന്നത് ഈ ആരാധക ക്രിമിനല്‍ കൂട്ടം എന്തും ചെയ്യാനായി കൂടെയുള്ളതുകൊണ്ടും പണവും സ്വാധീനവും ഉള്ളതുകൊണ്ടുമാണ്. എല്ലാ ദുഷ്ട്ടപ്രവര്‍ത്തികളും ചെയ്യാന്‍ ഇവര്‍ക്ക് ശക്തിയാകുന്നത് സിനിമ എന്ന കലയോടുള്ള നമ്മുടെ ജനങ്ങളുടെ നിഷ്‌കളങ്കമായ സ്‌നേഹത്തെ മുതലെടുത്തുകൊണ്ടാണ്ടാണ്’ -ആഷിഖ് അബു പറയുന്നു.

ഒരഭിപ്രായം പറഞ്ഞെന്ന ‘ കുറ്റത്തിന് ‘ പാര്‍വതി അതിക്രൂരമായി ദുഷ്ടന്മാരാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മമ്മൂക്ക അന്ന് മൗനം പാലിച്ചു. പാര്‍വതിയുടെ രണ്ടു സിനിമകള്‍, അതും പൃഥ്വിരാജുമൊത്തു വരാനിരിക്കുകയാണ്. ഈ സിനിമകളുടെ സംവിധായകരും നിര്‍മാതാക്കളും എഴുത്തുകാരും മറ്റ് അണിയറ പ്രവര്‍ത്തകരും അതിഭീകര സമ്മര്‍ദം അനുഭവിക്കുകയാണ്. പാര്‍വതിയുടെ പേരില്‍ ചിത്രം ആക്രമിച്ചു നശിപ്പിക്കും എന്ന് ഈ കൂട്ടം എപ്പോഴേ വെല്ലുവിളിച്ചു കാത്തിരിക്കുകയാണ്.

വളരെശക്തമായ അംഗബലമുള്ള, ഒരു തൊഴിലാളി സംഘടന പോലും സിനിമയെ ഈ ആക്രമണങ്ങളില്‍ നിന്ന് തടുക്കാന്‍ മുന്നോട്ടുവരുന്നില്ല. ഫെഫ്കയുടെ നേതാവും ‘ ഇടതുപക്ഷ ‘ സഹയാത്രികനുമായ ശ്രീ ബി ഉണ്ണികൃഷ്ണന്‍ കുറ്റാരോപിതനായ നടന്റെ കൂടെയാണ്. പ്രശ്‌നങ്ങളില്‍ നിഷ്പക്ഷമായി ഇടപെടേണ്ട ഒരു തൊഴിലാളി പ്രസ്ഥാനം പക്ഷം കൃത്യമായി പിടിച്ചുകഴിഞ്ഞു.

ഇനി ആരോടാണ് ഈ വലിയ വ്യവസായത്തിലെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് ഈ പെണ്‍കുട്ടികളും, നീതിക്കൊപ്പം നില്‍ക്കുന്ന ഞങ്ങളുടെ സിനിമകള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഞങ്ങളും പറയേണ്ടതെന്നും ആഷിഖ് അബു ചോദിക്കുന്നു.

Top