മലയാളി യുവ താരം ആഷിഖ് കുരുണിയന്‍ ബംഗളുരു എഫ്‌സിലേക്ക് ചേക്കേറുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ എഫ്‌സി പൂനെ സിറ്റിയുടെ താരമായ ആഷിഖ് അടുത്ത ഐഎസ്എല്‍ സീസണില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് വേണ്ടിയാവും ബൂട്ടണിയുക.
മലപ്പുറം സ്വദേശിയും 21 കാരനുമായ ആഷിഖ് സ്പാനിഷ് വമ്പന്മാരായ വില്ലാറയലിന്റെ തേര്‍ഡ് ഡിവിഷന്‍ ടീം വില്ലാറയല്‍ സിയിലും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിനു വേണ്ടി സ്‌ട്രൈക്കര്‍ പൊസിഷനില്‍ കളിക്കളത്തിലിറങ്ങിയ ആഷിഖ് 12 മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ നേടിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും പ്രൊഫഷണലായ ക്ലബുകളിലൊന്നാണ് ബംഗളുരു എഫ്‌സി. ഇക്കൊല്ലത്തെ ഐഎസ്എല്‍ ചാമ്പ്യന്മാരായ ബംഗളുരുവില്‍ സികെ വിനീത്, റിനോ ആന്റോ തുടങ്ങിയ മലയാളി താരങ്ങളും കളിച്ചിട്ടുണ്ട്.