കോവിഡ് മാനദണ്ഡം ലംഘിച്ചു; അധികൃതരോടും ആരാധകരോടും ക്ഷമ ചോദിച്ച് ആഷ്‌ലി ബാര്‍ട്ടി

മെല്‍ബണ്‍: കോവിഡ് മാനദണ്ഡം ലംഘിച്ച് പുറത്തിറങ്ങിയതിന് ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി അധികൃതരോടും ആരാധകരോടും ക്ഷമാപണം നടത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മാസ്‌കിടാതെ താരം സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി സാധനങ്ങള്‍ വാങ്ങിയിരുന്നു. ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് താരം മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.

“ഞാന്‍ അറിയാതെ ചെയ്തുപോയതാണ്. എന്റെ തെറ്റ് ഞാന്‍ മനസ്സിലാക്കുന്നു. എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി ഇത്തരം തെറ്റുകള്‍ ഞാന്‍ ആവര്‍ത്തിക്കില്ല” -ബാര്‍ട്ടി പറഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്നതിനായി താരം തികഞ്ഞ പരിശീലനത്തിലാണ്. 24 വയസ്സുകാരിയായ ബാര്‍ട്ടി 2019-ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയാണ് ടെന്നീസ് ലോകത്തെ ഞെട്ടിച്ചത്. 2019 ജൂണ്‍ മാസം മുതല്‍ വനിതാ താരങ്ങളുടെ റാങ്കിങ്ങില്‍ ബാര്‍ട്ടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Top