ലണ്ടന്‍: വിംബിള്‍സ്ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ആസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിക്ക്. ലോക ഒന്നാം നമ്പര്‍ താരമായ ആഷ്‌ലി മൂന്ന് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തില്‍ ലോക എട്ടാം നമ്പര്‍ താരം ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെയാണ് തോല്‍പിച്ചത്. ബാര്‍ട്ടിയുടെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും താരം നേടിയിരുന്നു. മികച്ച മത്സരം നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് അവര്‍ പ്ലിസ്‌കോവയയെ തോല്‍പ്പിച്ചത്.
ഒന്നാം സെറ്റില്‍ ബാര്‍ട്ടി അനായാസം വിജയം സ്വന്തമാക്കിയങ്കെിലും, ടൈ ബ്രേക്കറിലേക്ക് നീണ്ട രണ്ടാംസെറ്റ് പ്ലിസ്‌കോവ നേടി. എന്നാല്‍ മൂന്നാം സെറ്റ് ബാര്‍ട്ടി അനായാസം സ്വന്തമാക്കുകയായിരുന്നു.
1980ന് ശേഷം വിംബിള്‍ഡണ്‍ കിരീടം ചൂടുന്ന ആസ്‌ട്രേലിയക്കാരിയാകാനും ബാര്‍ട്ടിക്കായി. സെമിയില്‍ ജര്‍മനിയുടെ ആഞ്ചലീക് കെര്‍ബറെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ബാര്‍ട്ടി ഫൈനലിലെത്തിയത്.
സ്‌കോര്‍: 6-3, 7-6, 6-3