അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി ; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് അശോക് ഗെഹ്‌ലോട്ടിനെ രാജസ്ഥാന്‍ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായും തെരഞ്ഞടുത്തു. എഐസിസിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രാഹുല്‍ ഗാന്ധിയുടെ തീരുമാനം കെ.സി വേണുഗോപാല്‍ ആണ് അറിയിച്ചത്.

മുഖ്യമന്ത്രി സംബന്ധിച്ച് തീരുമാനമായെന്ന സൂചന നല്‍കി രാഹുല്‍ ട്വിറ്ററില്‍ ഗെഹ്‌ലോട്ടിനും പൈലറ്റിനും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം, മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഭോപ്പാലിലെ ലാല്‍പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങുകള്‍. രാവിലെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലുമായി കമല്‍നാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ച കമല്‍നാഥ് മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രിസഭാ രൂപീകരണം പിന്നീട്.

Top