ജയ്പ്പുര്‍: ഒരു മാസം നീണ്ടു നിന്ന രാഷ്ട്രീയ നാടകത്തിനൊടുവില്‍ രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടി. ശബ്ദ വോട്ടോടെയാണ് വിശ്വാസവോട്ട് നേടിയത്.
മൂന്നു മണിക്കൂറാണ് വിശ്വാസവോട്ടെടുപ്പ് ചര്‍ച്ച നീണ്ടത്. 200 അംഗ നിയമസഭയില്‍ 101 പേരുടെ ഭൂരിപക്ഷമാണ് സര്‍ക്കാരിന് വേണ്ടിയിരുന്നത്.
പൈലറ്റ് തീര്‍ത്ത പ്രതിസന്ധിക്കിടയില്‍ ഇന്നാണ് രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ആരംഭിച്ചത്. അനുരഞ്ജനശ്രമങ്ങള്‍ക്ക് ശേഷം സച്ചിന്‍ പൈലറ്റും അനുഭാവികളും കഴിഞ്ഞ ദിവസം തിരിച്ചെത്തുകയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.