ashok kumar thekkan-fine -amount

കോഴിക്കോട്: സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട അശോക് കുമാര്‍ തെക്കനില്‍ നിന്നും ഒരു കോടി 28 ലക്ഷം രൂപ ഈടാക്കണമെന്ന് കൃഷി വകുപ്പിന്റെ സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ റിപ്പോര്‍ട്ട്. കേര ഫെഡ് എംഡി ആയിരുന്ന കാലത്ത് നടത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ.

കേര ഫെഡിലെ ക്രമക്കേടുകള്‍ സംബന്ധിച്ച സ്‌പെഷ്യല്‍ വിജിലന്‍സ് സെല്‍ റിപ്പോര്‍ട്ടിലാണ് കൃഷി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട അശോക് കുമാര്‍ തെക്കനില്‍ നിന്നും ഒരു കോടി ഇരുപത്തി എട്ട് ലക്ഷത്തി അറുപത്തിയെണ്ണായിരത്തി ഒരുനൂറ്റി എഴുത്തിയാറു രൂപ ഈടാക്കാനുള്ള ശുപാര്‍ശ. 2013, 2016 കാലയളവില്‍ ഗുണനിലവാരമില്ലാത്ത പച്ചത്തേങ്ങ നിര്‍ബന്ധപൂര്‍വ്വം കേര ഫെഡ് പ്ലാന്റുകളില്‍ എടുത്തതോടെ 58,57,776 രൂപയുടെ നഷ്ടം ഉണ്ടായി. ഈ തുക എംഡിയായിരുന്ന അശോക് കുമാര്‍ തെക്കനില്‍ നിന്നും ഉത്തരമേഖല സോണല്‍ മാനേജര്‍ സുഭാഷ് ബാബുവില്‍ നിന്നും ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കമ്പനികളെ ഒഴിവാക്കി ഡ്രെയറുകള്‍ കൂടിയ വില രേഖപ്പെടുത്തിയ കമ്പനികളില്‍ നിന്നും വാങ്ങിയതിലൂടെയും ലക്ഷങ്ങളുടെ നഷ്ടം വരുത്തി. ട്രെയറുകളുടെ ഷെഡ് നിര്‍മ്മാണത്തിലും ഇതേ രീതിയില്‍ തന്നെ ക്രമക്കേട് നടത്തിയതായും സ്‌പെഷ്യല്‍ വിജിലന്‍സ് സെല്ല് കണ്ടെത്തി. ഈ രണ്ടിനങ്ങളിലായും 70,10,400 രൂപയുടെ നഷ്ടം വരുത്തിയതും എം.ഡിയായിരുന്ന അശോക് കുമാര്‍ തെക്കനടക്കമുള്ളവരില്‍ നിന്ന് ഈടാക്കണമെന്നാണ് സര്‍ക്കാരിന് വിജിലന്‍സ് സെപ്ഷ്യല്‍ സെല്‍ നല്‍കിയ ശുപാര്‍ശ.

Top