സാമ്പത്തിക പ്രതിസന്ധി: അശോക് ലൈലാന്‍ഡ് ചെന്നൈ പ്ലാന്റ് അടച്ചു

ചെന്നൈ: രാജ്യത്ത് ഓട്ടോമൊബൈല്‍ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്.നിരവധി വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടി. ഇപ്പോള്‍ പ്രമുഖ ട്രക്ക് നിര്‍മാണ കമ്പനിയായ അശോക് ലൈലാന്‍ഡ് ചെന്നൈ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്‌. ഇന്നു മുതല്‍ അഞ്ചു ദിവസത്തേക്കാണ് പ്ലാന്റ് അടിച്ചിട്ടത്. നിര്‍മാണ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഓഗസ്റ്റ് മാസത്തില്‍ ആഭ്യന്തര വിപണിയിലെ ട്രക്ക് വില്‍പ്പനയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു. വില്‍പ്പനയില്‍ 70 ശതമാനം കുറവുണ്ടായെന്നാണ് കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഞായറാഴ്ച അവധി കൂടാതെയാണ് കമ്പനി അഞ്ചു ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇനി സെപ്റ്റംബര്‍ 11 വരെ കമ്പനി പ്രവര്‍ത്തിക്കില്ല.

വാഹന മാര്‍ക്കറ്റിലെ കടുത്ത മാന്ദ്യത്തെ തുടര്‍ന്ന് നേരത്തെ മാരുതി ഉള്‍പ്പെടെയുള്ള കമ്പനികള്‍ തങ്ങളുടെ പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു.പല പ്രമുഖ വാഹന നിര്‍മ്മാതക്കളും തങ്ങളുടെ തൊഴിലാളികളുടെ എണ്ണവും വെട്ടിക്കുറച്ചിരുന്നു.

Top