അബുദാബി: സുരക്ഷാ സേനയുടെ നിര്‍ദേശപ്രകാരമാണ് താന്‍ അഫ്ഗാന്‍ വിട്ടതെന്ന് മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. അബുദാബിയില്‍ നിന്നാണ് രാജ്യം വിട്ടതിന് ശേഷമുള്ള അഷ്‌റഫ് ഗനിയുടെ ആദ്യ അഭിസംബോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചപ്പോള്‍ താന്‍ പിന്നീടും അവിടെ തുടര്‍ന്നിരുന്നെങ്കില്‍ രാജ്യം രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. താലിബാന്റെ ലക്ഷ്യം താനായിരുന്നു. കാര്യങ്ങളറിയാതെയാണ് തന്നെ വിമര്‍ശിക്കുന്നത്. കാബൂള്‍ മറ്റൊരു സിറിയയായി മാറരുത്. സ്വന്തം ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കും കൂടിയലോചനകള്‍ തുടരുമെന്നും അഷ്‌റഫ് ഗനി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
അതേസമയം, കാബൂളില്‍ നിന്ന് പണം കടത്തിയെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. നടക്കുന്നത് നുണപ്രചാരണവും വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനെക്കുറിച്ച് അറിയാമെന്നും അഷ്‌റഫ് ഗനി വ്യക്തമാക്കി.