അശ്വിനെതിരേ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ്

മുംബൈ: ആര്‍ അശ്വിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങ്. ഇന്ത്യ പരമ്പര അടിയറവ് വെയ്ക്കാന്‍ കാരണം അശ്വിനെന്ന് ഹര്‍ഭജന്‍ ആരോപിച്ചു. നിര്‍ണായകമായ സതാംപ്ടണ്‍ ടെസ്റ്റില്‍ അശ്വിന്‍ ഫോമിലേക്ക് ഉയരാതെ പോയതാണ് ഇന്ത്യ തോല്‍ക്കാനും, അതുവഴി പരമ്പര നഷ്ടമാവാനും കാരണമെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

സതാംപ്ടണ്‍ ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് അശ്വിന് വീഴ്ത്താന്‍ സാധിച്ചത്. അതേസമയം, ഇംഗ്ലീഷ് സ്പിന്നര്‍ മൊയീന്‍ അലി ഒമ്പത് വിക്കറ്റുകളും വീഴ്ത്തി. സതാംപ്ടണില്‍ സ്പിന്‍ അനുകൂലമായ സാഹചര്യങ്ങളെ മുതലാക്കുവാന്‍ അശ്വിന് സാധിച്ചില്ല.

r-aswin

എന്നാല്‍ മൊയീന്‍ അലിക്ക് നന്നായി കളിക്കാന്‍ സാധിച്ചു. മൊയീന്‍ അലിയും അശ്വിനും തമ്മിലുള്ള വ്യത്യാസം അതായിരുന്നു. പിച്ചിലെ ചില ഏരിയകളില്‍ മാത്രം പന്തെറിഞ്ഞാല്‍ തന്നെ വിക്കറ്റ് ലഭിക്കുമായിരുന്നു. എന്നാല്‍ അശ്വിന് അത് സാധിച്ചില്ലെന്നും, തോല്‍വിയുടെ കാരണം അശ്വിന്‍ വിക്കറ്റ് നേടാന്‍ കഴിയാതിരുന്നത് തന്നെയായിരുന്നു. നിര്‍ണായകമായ മൂന്നാം ദിനത്തില്‍ അശ്വിന് നിറം മങ്ങി. ഇംഗ്ലീഷ് സ്പിന്നര്‍മാര്‍ ഇന്ത്യന്‍ സ്പിന്നര്‍മാരേക്കാള്‍ മികവ് പുലര്‍ത്തുന്നത് ആദ്യമായാണ് കാണുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ബെന്‍ സ്റ്റോക്സിന്റെ വിക്കറ്റ് മാത്രമാണ് അശ്വിന് വീഴ്ത്താന്‍ സാധിച്ചത്. ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ എന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. നേരത്തെ, മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഇ. പ്രസന്നയും അശ്വിനെതിതിരെ രംഗത്തെത്തിയിരുന്നു.

Top