നാന്‍ജിംഗ് : ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് ഡബിള്‍സില്‍ അശ്വനി പൊന്നപ്പ- സാത്വിക് സായിരാജ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. വ്യാഴാഴ്ച നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മലേഷ്യന്‍ ടീമിനെയാണ് അശ്വനി -സാത്വിക് സഖ്യം പരാജയപ്പെടുത്തിയത്.
മലേഷ്യന്‍ താരങ്ങളായ ഗോഹ് സൂണ്‍ ഹുവാത്- ഷെവോണ്‍ ജെമി സഖ്യത്തെ മൂന്നു മത്സരങ്ങളുള്ള പോരാട്ടത്തിലൂടെയാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 20-22, 21-14, 21-6