എസ്‌ഐയുടെ ആത്മഹത്യ: കുടുംബാംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

കൊച്ചി: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത എസ്‌ഐയുടെ കുടുംബാംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് കൂടിക്കാഴ്ച. മേലുദ്യോഗസ്ഥനായ എസ്‌ഐ രാജേഷിനെതിരെ മാനസിക പീഡനമാരോപിച്ചാണ് ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്‌ഐ ആയ പി സി ബാബു ആത്മഹത്യ ചെയ്തത്.

കുറ്റാരോപിതനായ എസ്‌ഐ രാജേഷിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. മരണത്തിന് മുന്‍പ് ബാബു സ്റ്റേഷന്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ എസ് ഐ രാജേഷിനെതിരെ ആരോപണമുന്നയിച്ചിരുന്നു. എസ്‌ഐയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് എഎസ്‌ഐ ബാബു ആത്മഹത്യ ചെയതതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Top