ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തീ പാറുന്ന പോരാട്ടത്തിനായി ആരാധകര്‍ക്കൊപ്പം രഹസ്യാന്വേഷണ ഏജന്‍സികളും. ദുബായില്‍ നടക്കുന്ന മത്സരം കാണാന്‍ അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമും അനുയായികളും എത്തിയേക്കുമെന്നാണ് രഹസ്യന്വേഷണ റിപ്പോര്‍ട്ട്.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നാളെയാണ് ഇന്ത്യാ പാക്ക് മത്സരം നടക്കുന്നത്. ക്രിക്കറ്റ് കാണാന്‍ ദാവൂദിനൊപ്പം അദ്ദേഹത്തിന്റെ ഡി കമ്പനിയും എത്തുമെന്നാണ് ഏജന്‍സി റിപ്പോര്‍ട്ട്. മുംബൈയിലും കറാച്ചിയിലും താമസിക്കുന്ന ദാവൂദിന്റെ ബന്ധുക്കള്‍ മത്സരം കാണാനായി ദുബായില്‍ എത്തിയിട്ടുണ്ട്. അതിനാല്‍ ദാവൂദ് എത്താനുള്ള സാധ്യത കൂടുതലാണെന്ന് ഏജന്‍സികള്‍ വിശ്വസിക്കുന്നു.
ആഗോള രഹസ്യാന്വേഷണ വിഭാഗത്തിനാണ് ഇതിനെപ്പറ്റിയുള്ള വിവരം ആദ്യം ലഭിച്ചത്. ദാവൂദ് എത്താനുള്ള സാധ്യത കണക്കിലെടുത്ത് ലോകത്തിലെ പ്രധാനപ്പെട്ട ആറ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അതിജാഗരൂകരായി മത്സരദിനം വീക്ഷിക്കും. ഇന്ത്യന്‍ ഏജന്‍സിക്ക് പുറമെ യുകെ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ഏജന്‍സികളാണ് ദാവൂദിനു വേണ്ടി വലവിരിക്കുന്നത്.