ധാക്ക: ഏഷ്യാകപ്പ് ട്വന്റി ട്വന്റി ധാക്കയില്‍ ആരംഭിക്കാനിരിക്കെ ക്യാപ്റ്റന്‍ ധോണി പരുക്കിന്റെ പിടിയിലായത് ടീം അധികൃതരെ വലയ്ക്കുന്നു. ടീം പരിശീലനത്തിനിടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പേശിവലിവ് മൂലം കളം വിട്ടത്.
പരിക്ക് സാരമുള്ളതല്ലെന്നും ധോണി ടീമിനൊപ്പം തുടരുക തന്നെ ചെയ്യുമെന്നും ബിസിസിഐ അറിയിച്ചു. അടിയന്തര ഘട്ടത്തില്‍ ധോണിക്ക് പകരക്കാരനാകുവാനായി പാര്‍ഥിവ് പട്ടേലിനെ ധാക്കയിലേക്ക് വരുത്തിച്ചിട്ടുണ്ട്. നാലു വര്‍ഷത്തിന് ശേഷമാണ് പട്ടേല്‍ ദേശീയ ടീമിലെത്തുന്നത്.