മിര്‍പൂര്‍: ട്വന്റി20 ഫോര്‍മാറ്റിലുള്ള ആദ്യ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യക്ക് വിജയത്തുടക്കം. ധാക്കയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 45 റണ്‍സിന് തോല്‍പിച്ചു.
ഇന്ത്യ ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ശനിയാഴ്ച പാകിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയായിരുന്നു ഇന്ത്യയുടെ ജയം. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഉജ്ജ്വല ബാറ്റിങ്ങിലൂടെ തിരിച്ചുവന്ന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യ ബൗളിങില്‍ ആദ്യാവസാനം മികവു പുലര്‍ത്തി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്തിയ ഇന്ത്യന്‍ ബൗളിങ് നിര ഒരു സമയത്തും ആതിഥേയര്‍ക്ക് പ്രതീക്ഷക്കുള്ള വക നല്‍കിയില്ല.
മൂന്നാം ഓവറില്‍ മുഹമ്മദ് മിഥുന്റെ കുറ്റി തെറിപ്പിച്ച് നെഹ്‌റയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. തൊട്ടടുത്ത ഓവറില്‍ സൗമി സര്‍ക്കാറിനെ (11) ധോനിയുടെ കൈകളിലെത്തിച്ച് ബുംറ ബംഗ്ലാദേശിനെ ബാക്ക്ഫൂട്ടിലാക്കി