കൊളംബോ: കോവിഡ് വ്യാപനം മൂലം ജൂണ്‍ മാസത്തില്‍ നടത്താനിരുന്ന ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നടത്താനിരുന്ന ടൂര്‍ണമെന്റ് കോവിഡ് കാരണം നീട്ടിവെച്ചിരുന്നു. പിന്നീട് 2021ല്‍ ശ്രീലങ്കയില്‍ വെച്ച് മല്‍സരം നടത്താനാണ് തീരുമാനിച്ചിരുന്നത്. ജൂണില്‍ നടത്താനായിരുന്നു പദ്ധതി.
എന്നാല്‍, ശ്രീലങ്കയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ജൂണില്‍ ടൂര്‍ണമെന്റ് നടത്താന്‍ ബുദ്ധിമുട്ടാണെന്ന് ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ആഷ്ലി ഡിസില്‍വ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ മാറ്റിവച്ചത്.ടൂര്‍ണമെന്റിന്റെ ഭാഗമാകുന്ന പ്രധാന നാല് ഏഷ്യന്‍ ടീമുകള്‍ക്കും നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ ഉള്ളതിനാലാണ് ഇപ്പോള്‍ ടൂര്‍ണമെന്റ് 2023ലേക്ക് മാറ്റിയിരിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പിന് ശേഷമേ നടത്താനാവൂയെന്നാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ കരുതുന്നത്.