ഏഷ്യകപ്പ്;ഇന്ത്യന്‍ ടീമില്‍ മാറ്റം നിര്‍ദേശിച്ച് സൗരവ് ഗാംഗുലി

ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം നിര്‍ദേശിച്ച് സൗരവ് ഗാംഗുലി. നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ദിനേശ് കാര്‍ത്തിക്കിന് പകരം കെഎല്‍ രാഹുലിനെ കളിപ്പിക്കണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ നായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാരോടും തനിക്ക് ബഹുമാനമുണ്ട്. പക്ഷെ താന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ഈ ടീമില്‍ കാര്‍ത്തിക്കിന് പകരം കെ എല്‍ രാഹുല്‍ ആണ് സ്ഥാനം അര്‍ഹിക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു.

ലോകകപ്പിന് അധികം നാളില്ലാത്തതിനാല്‍ ഇന്ത്യന്‍ മധ്യനിര ഇപ്പോഴും സെറ്റായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ത്തിക്കിന്റെ കരിയര്‍ അവസാനത്തോട് അടുക്കുകയാണ്. ധോണിയാകട്ടെ പ്രതാപകാലത്തെ ഫോമിലൊന്നുമല്ലെന്നും, കേദാര്‍ ജാദവും അംബാട്ടി റായിഡുവും ടീമില്‍ തിരിച്ചെത്തിയിട്ടേയുള്ളുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top