ഏഷ്യാ കപ്പ് പോരാട്ടത്തിനായി യുഎഇയിലാണ് പാക്ക് താരം ഷുഐബ് മാലിക്ക്. പക്ഷേ ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ തന്നെ ഭാര്യ സാനിയ മിര്‍സയ്ക്ക് മാലിക്കിനെ മിസ് ചെയ്തു തുടങ്ങി. വേഗം മടങ്ങിയെത്തൂ എന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം മാലിക്കിനുള്ള സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പക്ഷേ സാനിയയ്ക്ക് വേണ്ടി സര്‍പ്രൈസാണ് മാലിക്ക് കരുതി വെച്ചത്.
തന്റെ ലുക്ക് തന്നെ മാറ്റിയായിരുന്നു മാലിക്ക് സാനിയയ്ക്ക് സര്‍പ്രൈസ് നല്‍കിയത്. ഇന്റര്‍നെറ്റില്‍ ഒരിടയ്ക്ക് വൈറലായിരുന്ന ബ്രേക്ക് ദി ബിയേര്‍ഡ് ചലഞ്ചാണ് മാലിക്കും ഭാര്യയ്ക്കായി വേണ്ടി പരീക്ഷിച്ചത്.
മാലിക്കിന്റെ സര്‍പ്രൈസിന് പിന്നാലെ സാനിയയുടെ ഇന്‍സ്റ്റാപോസ്റ്റ് വീണ്ടുമെത്തി. തിരികെ എത്തുന്നത് വരെ കാത്തിരിക്കാന്‍ തങ്ങള്‍ക്ക് വയ്യെന്നായിരുന്നു സാനിയ ഇന്‍സ്റ്റയില്‍ കുറിച്ചത്.
ഇന്ന് ഹോങ്കോങ്ങിനെതിരെയാണ് പാക്കിസ്ഥാന്റെ ഏഷ്യാ കപ്പിലെ ആദ്യ മത്സരം. 19നാണ് ഇന്ത്യ- പാക് പോര്. ഫൈനലിലും ഇന്ത്യ-പാക് പോരാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാന്റെ മുന്നേറ്റത്തില്‍ ഷുഐബ് മാലിക്കിന്റെ പ്രകടനം നിര്‍ണായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.