ദോഹ: അല്‍മോസ് അലിക്ക് അര്‍ജന്റീന താരം ലയണല്‍ മെസ്സിയുടെ പ്രത്യേക സമ്മാനം. ഖത്തറിന് ഏഷ്യന്‍കപ്പ് നേടിക്കൊടുത്തതിനാണ് തന്റെ കൈയൊപ്പ് പതിച്ച ബാഴ്സലോണയുടെ 19ാം നമ്പര്‍ ജഴ്സി മെസ്സി അലിക്ക് സമ്മാനമായി നല്‍കിയത്. അല്‍മോസ് അലിയുടെ എണ്ണം പറഞ്ഞ ഗോളുകളാണ് ഖത്തറിന് പുതിയ ചരിത്രം നേടിക്കെടുത്തത്.
ഒരു കായികപരിപാടിക്കിടെ അല്‍മോസ് തനിക്കു ലഭിച്ച പ്രിയപ്പെട്ട സമ്മാനം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഏഴു കളികളില്‍ നിന്നായി അല്‍മോസ് ഒമ്പത് ഗോളുകള്‍ നേടി ടോപ് സ്‌കോററായിരുന്നു. ഒരു ഏഷ്യന്‍കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരവും അല്‍മോസ് തന്നെ. അടുത്ത സീസണില്‍ അല്‍മോസ് ഇറ്റാലിയന്‍ ക്ലബ്ബായ എസി മിലാനില്‍ ചേരുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഖത്തറിലെ ആസ്പെയര്‍ അക്കാദമിയില്‍ നിന്നു പഠിച്ച അല്‍മോസ് അലി അടുത്ത സീസണില്‍ യൂറോപ്യന്‍ ക്ലബ്ബിലേക്ക് ചേക്കേറാനാണു താല്‍പര്യപ്പെടുന്നത്. ലോകകപ്പ് കളിക്കുന്നതില്‍ ഏഷ്യന്‍ ടീമുകള്‍ ഏറെ പിന്നിലാണ്. അതിനാല്‍ യൂറോപില്‍ കളിക്കുകയാണ് ലക്ഷ്യം. എന്നാല്‍ 2022ല്‍ ദോഹയില്‍ നടക്കുന്ന ലോകകപ്പില്‍ യൂറോപില്‍ നിന്നു പഠിച്ച് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അല്‍മോസ് അലി പറഞ്ഞു.