2027ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കാനൊരുങ്ങി ഖത്തര്‍

ദോഹ: 2027ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കുന്നതിന് ഖത്തര്‍ അപേക്ഷ സമര്‍പ്പിച്ചതായി ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൂആന്‍ ബിന്‍ ഹമദ് ആല്‍ഥാനി അറിയിച്ചു.

ഇത് മൂന്നാം തവണയാണ് ഖത്തര്‍ ഏഷ്യന്‍ കപ്പിനായി രംഗത്തെത്തുന്നത്. നേരത്തെ 1988, 2011 വര്‍ഷങ്ങളില്‍ ഖത്തര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യമരുളിയിരുന്നു. 2022 ലോകകപ്പിന് ശേഷമുള്ള ഖത്തറിന്റെ സ്റ്റേഡിയങ്ങളും ഗതാഗത അടിസ്ഥാന സൗകര്യങ്ങളും മുന്നില്‍ക്കണ്ടാണ് ഖത്തര്‍ ഏഷ്യന്‍ കപ്പ് സംഘാടനത്തിന് മുതിര്‍ന്നിരിക്കുന്നത്.

2019ല്‍ യു.എ.ഇയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാനെ പരാജയപ്പെടുത്തിയ ഖത്തറാണ് നിലവിലെ ഏഷ്യന്‍ ഫുട്‌ബോള്‍ ജേതാക്കള്‍.

Top