ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണ തിളക്കം. മലയാളി താരമായ വി.കെ വിസ്മയ ഉള്‍പ്പെട്ട ടീമാണ് സ്വര്‍ണം നേടിയത്.
മൂന്നു മിനിട്ട് 28.72 സെക്കന്‍ഡ് സമയത്തിലാണ് ഇന്ത്യന്‍ പെണ്‍പട റിലേ പൂര്‍ത്തിയാക്കിയത്. വിസ്മയയെ കൂടാതെ എം.ആര്‍ പൂവമ്മ, സരിതാബെന്‍ ഗെയ്ക്വാദ്, ഹിമാ ദാസ് എന്നിവരാണ് റിലേയില്‍ അണിനിരന്നത്.
നേരത്തെ, മലയാളി താരം ജിന്‍സണ്‍ ജോണ്‍സും സ്വര്‍ണ്ണം നേടിയിരുന്നു. 1500 മീറ്ററിലാണ് ജിന്‍സണ്‍ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത്. 3:44:72 മിനുട്ടിന്റെ സമയത്തോടെ ഇറാന്റെ അമീര്‍ മൊറാദി, ബഹ്‌റൈന്റെ മുഹമ്മദ് തിയൗലിയെയും പിന്തള്ളിയാണ് ജോണ്‍സണ്‍ സ്വര്‍ണ്ണം നേടിയത്.
ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ മലയാളി താരം പി യു ചിത്ര വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു.