ജക്കാര്‍ത്ത: ഈ വര്‍ഷത്തെ കായിക മാമാങ്കം ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ കൊടിയേറ്റം. ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.
ഇന്തോനേഷ്യയുടെ പ്രസിഡന്റ് ജോക്കോ വിഡോഡൊയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇന്ത്യന്‍ പതാകയേന്തി. കടുംനീല നിറത്തിലുള്ള കോട്ടും സ്യൂട്ടുമണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.
572 താരങ്ങളുമായാണ് ഇന്ത്യന്‍ ടീം മത്സരത്തില്‍ അണിനിരന്നിരിക്കുന്നത്.
45 രാജ്യങ്ങളില്‍ നിന്നായി 55 ഇനങ്ങളില്‍ കായിക താരങ്ങള്‍ മാറ്റുരയ്ക്കുന്നുണ്ട്.