ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മലയാളി താരം മുഹമ്മദ് അനസ്, ആരോക്യ രാജീവ് എന്നിവര്‍ 400 മീറ്റര്‍ സെമി ഫൈനലിലേക്ക്. 45.63 സെക്കന്‍ഡ് സമയത്തില്‍ മുഹമ്മദ് അനസ് ഹീറ്റ്സില്‍ ഒന്നാമതെത്തിയപ്പോള്‍ 46.82 സമയത്തില്‍ ആരോക്യ രാജീവ് രണ്ടാം സ്ഥാനവും നേടി. രാത്രി ഏഴേകാലോടെയാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.
അതേസമയം, വനിതകളുടെ ബാഡ്മിന്റണില്‍ ഇന്തോനേഷ്യയുടെ ഫിട്രിയാനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യയുടെ സൈന നെഹ്വാള് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇടം നേടി . സ്കോര്‍ (216, 2114). വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യയുടെ പുതിയ വിസ്മയ താരം ഹിമ ദാസിന്റെയും ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് ആറിനാണ് ഹിമ ഹീറ്റ്സിനിറങ്ങുന്നത്. വനിതകളുടെ 400 മീറ്ററില്‍ നിര്‍മ്മല മൂന്നാമത്തെ ഹീറ്റ്സില്‍ മത്സരിക്കും. വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്സില്‍ ദ്യുതി ചന്ദും, പുരുഷന്മാരുടെ ലോംഗ് ജംപില്‍ ശ്രീശങ്കറും ഇന്ന് യോഗ്യതാ റൗണ്ടിലിറങ്ങുന്നുണ്ട്.