ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്ത് കോംപൗണ്ട് പുരുഷ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ സെമിയിലെത്തി. രജത് ചൗഹാന്‍, അമാന്‍ സയ്‌നി, അഭിഷേക് വര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ടീം 227-226ന് ഫിലിപ്പീന്‍സിനെ തോല്‍പ്പിച്ചു. ചൈനീസ് തായ്‌പേയിയാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍.
Breaking News: Archery | Compound Men's Team Event | Indian team (Rajat Chauhan, Aman Saini & Abhishek Verma) through to Semis with 227-226 win over Philipinnes
To take on Chinese Taipei in Semis later today #AsianGames2018— India@AsianGames2018 (@India_AllSports) August 26, 2018
അതേസമയം, ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്ത് വനിതാ വിഭാഗം കോംപൗണ്ട് ടീം ഇനത്തില്‍ വെള്ളി മെഡല്‍ ഉറപ്പാക്കി ഇന്ത്യ ഫൈനലിലെത്തി. മുസ്‌കന്‍ കിരര്‍, മധുമിത, ജ്യോതി എന്നിവരുള്‍പ്പെട്ട ടീമാണ് ഫൈനലില്‍ കടന്നത്. തായ്‌ലന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാച്ചനോക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സൈന സെമിയില്‍ കടന്നത്. നേരത്തെ, അശ്വാഭ്യാസം വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഇന്ത്യ വെള്ളി മെഡല്‍ നേടിയിരുന്നു. വ്യക്തിഗത ഇനത്തില്‍ ഫവാദ് മിര്‍സയാണ് ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ സമ്മാനിച്ചത്. ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യ 31 മെഡലുകളാണ് നേടിയത്.