ജക്കാര്‍ത്ത: 18-ാമത് ഏഷ്യന്‍ ഗെയിംസിന്റെ 14-ാം ദിനത്തില്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മെഡലുകള്‍ എന്ന റെക്കോര്‍ഡ് മറികടക്കാന്‍ ഇന്ത്യ ഇന്ന് പോരിനിറങ്ങും. 13-ാം ദിനമായ ഇന്നലെ മെഡലുകളുടെ എണ്ണത്തില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടത്തിനൊപ്പമെത്തിയിട്ടുണ്ട്.
13 സ്വര്‍ണ്ണവും, 23 വെള്ളിയും, 29 വെങ്കലവുമായി ഇന്ത്യയ്ക്കിപ്പോള്‍ 65 മെഡലുകളുണ്ട്. ഇന്ന് സ്ക്വാഷിലും ബോക്സിങ്ങിലും മെഡല്‍ ഉറപ്പായതിനാല്‍ മെഡല്‍ എണ്ണത്തില്‍ റെക്കോര്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷയുള്ളത്. ഏഷ്യന്‍ ഗെയിംസ് നാളെയാണ് സമാപിക്കുന്നത്.