ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസിന് വെള്ളി.
45.69 സെക്കന്‍ഡിലാണ് അനസ് ഫിനിഷ് ചെയ്തത്. ഖത്തറിന്റെ അബ്ദുള്ള ഹസന്‍ ഈ ഇനത്തില്‍ സ്വര്‍ണം നേടി.
ഇന്ത്യയുടെ അഭിമാനതാരം ഹിമാ ദാസും വെള്ളി മെഡല്‍ നേടിയിരുന്നു. 400 മീറ്റര്‍ വനിതാ വിഭാഗത്തില്‍ 50.79 സെക്കന്‍ഡില്‍ ഹിമ മത്സരം പൂര്‍ത്തിയാക്കി. ബഹ്‌റിന്റെ സല്‍വ നാസറാണ് ഹിമയെ മറികടന്ന് സ്വര്‍ണമെഡല്‍ നേടിയത്.
നേരത്തെ, ഇന്ത്യയുടെ പുത്തന്‍ പ്രതീക്ഷയായ ഹിമ റെക്കോര്‍ഡ് തിരുത്തിക്കൊണ്ടാണ് 400 മീറ്റര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. 14 വര്‍ഷത്തെ ദേശീയ റെക്കോര്‍ഡാണ് ഹിമ തിരുത്തിക്കുറിച്ചത്.
2004ല്‍ മഞ്ജീത് കൗര്‍ കുറിച്ച 51.05 സെക്കന്‍ഡായിരുന്നു 400 മീറ്ററില്‍ ഇതുവരെയുണ്ടായിരുന്ന ദേശീയ റെക്കോര്‍ഡ്. കൃത്യം 51 സെക്കന്‍ഡുകൊണ്ട് ഓട്ടം പൂര്‍ത്തിയാക്കിയാണ് ഹിമ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.