ജക്കാര്‍ത്ത: ജപ്പാന്റെ അത്ഭുത കൗമാര നീന്തല്‍താരം റികാക്കോ ഇകീക്ക് ഏഷ്യന്‍ ഗെയിംസിലെ വിലയേറിയ താരത്തിനുള്ള പുരസ്‌കാരം. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ ആണ് പ്രഖ്യാപനം നടത്തിയത്. പതിനെട്ടുകാരിയായ ഇകീ നീന്തലില്‍ ആറ് സ്വര്‍ണവും, 2 വെള്ളിയും നേടിയിരുന്നു. മൂന്നര കോടി രൂപ ആണ് സമ്മാനത്തുകയായി ലഭിക്കുന്നത്. ഒരു ഏഷ്യന്‍ ഗെയിംസില്‍ ആറ് സ്വര്‍ണം നേടുന്ന ആദ്യ നീന്തല്‍ താരം ആണ് ഇകീ.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ കൂടുതല്‍ മെഡലുകള്‍ നേടിയ താരവും ഇകീ ആണ്. 2020-ല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ഒളിംപിക്‌സില്‍ മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമെന്ന് 18കാരിയായ ഇകീ പറഞ്ഞു. പുരസ്‌കാരം നേടുന്ന നാലാം ജാപ്പനീസ് താരമാണ് ഇകീ.