ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യയ്ക്ക് വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ സ്വാഷില്‍ ഇന്ത്യയ്ക്ക് വെള്ളി. ടീമിനത്തിലെ ഫൈനലില്‍ ഹോങ്കോങ്ങിനോടാണ് ഇന്ത്യ തോറ്റത്. മലയാളികളായ ദീപിക പള്ളിക്കലും സുനേന കുരുവിളയും ഉള്‍പ്പെട്ട ടീമാണ് മത്സരിച്ചത്.

ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസില്‍ അവതരിപ്പിച്ച ബ്രിജില്‍ (ചീട്ടുകളി) പ്രണബ് ബര്‍ധന്‍, ശിഭ്‌നാഥ് സര്‍കാര്‍ എന്നിവരുള്‍പ്പെട്ട സഖ്യമാണ് സ്വര്‍ണം നേടിയത്. നേരത്തെ പുരുഷവിഭാഗം, മിക്‌സ്ഡ് ഡബിള്‍സ് എന്നിവയില്‍ വെങ്കലവും നേടിയതോടെ ബ്രിജില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഒരു സ്വര്‍ണവും രണ്ടു വെങ്കലവും ഉള്‍പ്പെടെ മൂന്നായി ഉയര്‍ന്നു.

ഇന്ന് ബോക്‌സിംഗിലും ഇന്ത്യയുടെ അമിത് ഭാംഗലിന് സ്വര്‍ണ്ണം നേടിയിരുന്നു. നിലവിലെ ഒളിമ്പിക് ചാമ്പ്യനെ അട്ടിമറിച്ചാണ് നേട്ടം.49 കിലോ വിഭാഗത്തില്‍ ഒളിമ്പിക് ചാംപ്യന്‍ ഹസാന്‍ബോയ് ദസ്മാത്തോവിനെയാണ് അമിത് ഫൈനലില്‍ പരാജയപ്പെടുത്തിയത്.

Top