ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം. വനിതാ ഹോക്കി, അത്‌ലറ്റിക്‌സില്‍ വനിതകളുടെ 200 മീറ്റര്‍, ട്രിപ്പിള്‍ ജമ്പ് എന്നീയിനങ്ങളാണ് ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷകള്‍ നല്‍കുന്നത്.

വനിതാ ഹോക്കി ഫൈനലില്‍ ചൈനയുമായിട്ടാണ് ഇന്ത്യ പോരാടാന്‍ ഇറങ്ങുക. വൈകീട്ട് ആറരയ്ക്ക് ആണ് മത്സരം തുടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. അത്‌ലറ്റിക്‌സില്‍ വനിതകളുടെ 200 മീറ്ററില്‍ ദ്യുതി ചന്ദും, ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിംഗും രാകേഷ് ബാബും മെഡല്‍ പ്രതീക്ഷയോടെ ഇറങ്ങും.

കഴിഞ്ഞ ദിവസം 800 മീറ്ററില്‍ മന്‍ജീത് സ്വര്‍ണവും ജിന്‍സണ്‍ വെള്ളിയും നേടിയിരുന്നു. ബോക്‌സിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്ന് താരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വികാസ് കൃഷ്ണന്‍, അമിത്, ധീരജ് എന്നിവര്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഈയിനത്തില്‍ മെഡല്‍ ഉറപ്പിക്കാം. 1500 മീറ്റര്‍ ഹീറ്റ്‌സില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സനും മന്‍ജീത് സിംഗും മത്സരിക്കും.

Top