ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഹര്‍വിന്ദര്‍ സിങ്ങാണ് സ്വര്‍ണ മെഡല്‍ നേടിയത്. ഫൈനലില്‍ ഹര്‍വിന്ദര്‍ ചൈനീസ് താരം സാഹോ ലിക്സ്യൂവിനെ 6-0 എന്ന നിലയില്‍ തോല്‍പ്പിച്ചു. ബുധനാഴ്ച ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യ ഒരു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി.
പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ മോനു ഗംഗാസ് സില്‍വര്‍ നേടിയപ്പോള്‍ ഇതേ ഇനത്തില്‍ മറ്റൊരു വിഭാഗത്തില്‍ മുഹമ്മദ് യാസിര്‍ വെങ്കലവും നേടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ സന്ദീപ് ചൗധരിയും വനിതകളുടെ ക്ലബ്ബ് ത്രോയില്‍ ഏക്ത ഭ്യാനും കഴിഞ്ഞദിവസം ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു.
Gold for #China’s Wu Chunyan ?? and #India’s Harvinder Singh ?? in the women’s and men’s recurve open. Both countries are performing strongly at @asianparalympic @asianpg2018 #AsianParaGames pic.twitter.com/hXposxoSIc
— Asian Paralympic (@asianparalympic) October 10, 2018
49 കിലോഗ്രാം പവര്‍ലിഫ്റ്റിങ്ങില്‍ ഫര്‍മാന്‍ ബാഷ വെള്ളിയും പരംജീത് കുമാര്‍ വെങ്കലവും നേടി. നീന്തലില്‍ വനിതകളുടെ നൂറു മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ ദേവാന്‍ഷി വെള്ളി മെഡല്‍ നേടിയിരുന്നു. പുരുഷന്മാരുടെ 200 മീറ്റര്‍ വ്യക്തിഗത മെഡ്ലിയില്‍ സുയാഷ് ജാദവ് വെങ്കലവും സ്വന്തമാക്കി.