ബി.ജെ.പിക്ക് 3 സീറ്റ് സാധ്യതയെന്ന് ഏഷ്യാനെറ്റ് , ഞെട്ടി മുന്നണികൾ

തിരുവനന്തപുരം: ഏഷ്യാനെറ്റ് രണ്ടാം ഘട്ട സർവ്വേയിൽ ബി.ജെ.പിക്ക് മുന്ന് സീറ്റിൽ വിജയമുണ്ടാകുമെന്ന് സൂചന. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിലാണ് സാധ്യത പ്രഖ്യാപിക്കുന്നത്.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വ്യക്തമായ മേധാവിത്വവും, പത്തനംതിട്ടയില്‍ ഒരു ശതമാനത്തിന്റെ മാത്രം വ്യത്യാസവുമാണ് സുരേന്ദ്രന്‍ സിറ്റിംഗ് എം.പി ആന്റോ ആന്റണിയുമായി ഉള്ളത്. തൃശൂരില്‍ വൈകി വന്നിട്ടും വലിയ മുന്നേറ്റം സുരേഷ് ഗോപി ഉണ്ടാക്കിയതായും സര്‍വ്വേ പറയുന്നു.

ബി.ജെ.പി കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തുകയും ഇടത് – വലത് മുന്നണികളെ ഞെട്ടിക്കുകയും ചെയ്യുന്ന സര്‍വേ റിപ്പോര്‍ട്ടാണ് ഏഷ്യാനെറ്റ് പുറത്ത് വിട്ടിരിക്കുന്നത്. ഇടതു പക്ഷത്തിന് മേല്‍ വ്യക്തമായ ആധിപത്യം ഉറപ്പിച്ച് 13 – 14 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്നാണ് പ്രവചനം.

Top