മുംബൈ: മുംബൈ പ്രസ് ക്ലബ്ബ് നല്‍കാറുള്ള മികച്ച ക്രൈം റിപ്പോര്‍ട്ടര്‍ അവാര്‍ഡ് സ്വന്തമാക്കി ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അരുണ്‍ കുമാര്‍. റെഡ് ഇങ്ക് പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടിനാണ് അരുണ്‍ കുമാര്‍ പുരസ്‌കാരം നേടിയത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരം സമ്മാനിച്ചു.